ഐ പി എൽ പൂർണ്ണമായും ഹോം ആൻഡ് എവേ ഫോർമാറ്റിൽ ആകും! ഒരു സീസണിൽ 94 മത്സരങ്ങൾ

Newsroom

Rohitsharma
Download the Fanport app now!
Appstore Badge
Google Play Badge 1

2028 മുതൽ ഇന്ത്യൻ പ്രീമിയർ ലീഗ് 94 മത്സരങ്ങളുള്ള സീസണായി വികസിപ്പിക്കാൻ ലീഗ് അധികൃതർ ഒരുങ്ങുന്നു. തീർത്തും ഹോം-എവേ ഫോർമാറ്റിൽ മത്സരങ്ങൾ നടത്താനാണ് ബിസിസിഐ പദ്ധതിയിടുന്നതെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ പറഞ്ഞു. പുതിയ ഫ്രാഞ്ചൈസികളെ ലീഗിലേക്ക് ചേർക്കാൻ ഇപ്പോൾ പദ്ധതിയില്ല.

Picsart 25 04 29 06 01 44 323

2025 ആകുമ്പോഴേക്കും മത്സരങ്ങളുടെ എണ്ണം 84 ആയി ഉയർത്താനുള്ള മുൻ നിർദ്ദേശങ്ങൾ ഷെഡ്യൂളിംഗ് വെല്ലുവിളികൽ കാരണം മാറ്റിവച്ചിരുന്നു. നിലവിലെ 2025 സീസണിൽ ഒമ്പത് ആഴ്ചകളിലായി 74 മത്സരങ്ങളുണ്ട്, അതിൽ 12 ഡബിൾ-ഹെഡറുകൾ ഉൾപ്പെടുന്നു.