നവംബർ 12, 15 തീയതികളിൽ നടക്കുന്ന അൽബാനിയക്കും സാൻ മറീനോക്കും എതിരായ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ഉള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. മികച്ച ഫോമിലുള്ള ആഴ്സണൽ ഗോൾ കീപ്പർ ആരോൺ റാമ്സ്ഡേലിനെ ടീമിൽ ഉൾപ്പെടുത്തിയ ഗാരത് സൗത്ത്ഗേറ്റ് പരിക്ക് മാറി എത്തിയ ട്രെന്റ് അലക്സാണ്ടർ അർണോൾഡ്, മാർക്കോസ് റാഷ്ഫോർഡ്, ജൂഡ് ബെല്ലിങാം എന്നിവരെയും ടീമിൽ ഉൾപ്പെടുത്തി. അതേസമയം മോശം ഫോമിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജേഡൻ സാഞ്ചോ ടീമിൽ ഉൾപ്പെട്ടിട്ടില്ല. റാമ്സ്ഡേലിനു പുറമെ എവർട്ടണിന്റെ ജോർദൻ പിക്ഫോർഡ്, സാം ജോൺസ്റ്റൺ എന്നീ മൂന്നു ഗോൾ കീപ്പർമാരാണ് ടീമിൽ ഇടം പിടിച്ചത്.
പ്രതിരോധത്തിൽ പ്രതീക്ഷിച്ചു എങ്കിലും ആഴ്സണൽ താരം ബെൻ വൈറ്റ് ഇടം പിടിച്ചില്ല. ഹാരി മക്വയർ, ടൈയ്റൻ മിങ്സ്,കോണർ കോഡി, ബെൻ ചിൽവൽ, റീസ് ജെയിംസ്, ലുക്ക് ഷോ, ജോൺ സ്റ്റോൺസ്, കെയിൽ വാൾക്കർ എന്നിവർ ആണ് അർണോൾഡിനു പുറമെ പ്രതിരോധത്തിൽ ഇടം പിടിച്ചത്. മധ്യനിരയിൽ ബെല്ലിങാമിനു പുറമെ ജോർദൻ ഹെന്റെയ്സൻ,മേസൻ മൗണ്ട്, കാൽവിൻ ഫിൽപ്സ്, ഡക്ലൻ റൈസ്, ജെയിംസ് വാർഡ് പ്രോസ് എന്നിവർ ആണ് ടീമിൽ. മുന്നേറ്റത്തിൽ റാഷ്ഫോർഡിന് പുറമെ ഹാരി കെയിൻ, ഫിൽ ഫോഡൻ, ടാമി എബ്രഹാം, ജാക് ഗ്രീലിഷ്, ബുകയോ സാക, റഹീം സ്റ്റെർലിങ് എന്നിവർ ആണ് ടീമിൽ. അതേസമയം ഉജ്ജ്വല ഫോമിലുള്ള ആഴ്സണൽ യുവ താരം എമിൽ സ്മിത്ത് റോക്ക് ഇംഗ്ലണ്ട് ടീമിൽ ഇടം കിട്ടിയില്ല.