ഇഞ്ചുറി ടൈമിലൊരു സമനില, ഇംഗ്ലണ്ടിനെ ഞെട്ടിച്ച് പോളണ്ട്

Img 20210909 033115

ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ ഇംഗ്ലണ്ടിന്റെ വിജയക്കുതിപ്പിന് തടയിട്ട് പോളണ്ട്. ഇഞ്ചുറി ടൈമിൽ സമനില നേടിയാണ് ഇംഗ്ലണ്ടിനെ പോളണ്ട് ഞെട്ടിച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് പോയന്റ് പങ്കിട്ട് പിരിഞ്ഞപ്പോൾ ഇംഗ്ലണ്ടിന് വേണ്ടി ഹാരി കെയ്നും പോളണ്ടിന് വേണ്ടി ഡാമിയൻ സൈമൻസ്കിയും ഗോളടിച്ചു. വാർസോയിലെ കലുഷിതമായ മത്സരത്തിൽ ആദ്യ‌ പകുതിയിൽ കയ്യാങ്കളിയുണ്ടായെങ്കിലും ഗോൾ പിറന്നില്ല.

പോളിഷ് സൂപ്പർ സ്ട്രൈക്കർ ലെവൻഡോസ്കിക്ക് ആകെ ലഭിച്ച അവസരവും പിക്ഫോർഡ് വിഫലമാക്കി. ആദ്യം ഗോളടിച്ചത് 72ആം മിനുട്ടിൽ ഹാരി കെയ്നാണ്. ഇംഗ്ലണ്ട് കളി ജയിച്ചെന്നുറപ്പിച്ചപ്പോൾ 92ആം മിനുട്ടിലെ റോബർട്ട് ലെവൻഡോസ്കിയുടെ ഹെഡ്ഡ് ചെയ്താണ് ഡാമിയൻ പോളണ്ടിന് സ്വന്തം കാണികൾക്ക് മുന്നിൽ സമനില നേടിക്കൊടുത്തത്. ഗ്രൂപ്പ് ഐയിൽ ആദ്യ അഞ്ച് മത്സരവും ജയിച്ച ഇംഗ്ലണ്ട് 16പോയന്റുമായി ഒന്നാമതാണ്. 12 പോയന്റുമായി അൽബേനിയ രണ്ടാമതും 11 പോയന്റുമായി പോളണ്ട് മൂന്നാമതും 10 പോയന്റുമായി ഹങ്കറിയുമാണുള്ളത്. ഗ്രൂപ്പ് ജേതാക്കൾ ലോകകപ്പ് യോഗ്യത ഡയറക്ട് നേടുകയും രണ്ടാം സ്ഥാനക്കാർ പ്ലേ ഓഫിലേക്ക് കടക്കുകയും ചെയ്യും.

Previous articleവിജയക്കുതിപ്പ് തുടർന്ന് ജർമ്മനി
Next articleഇരട്ട ഗോളുകളുമായി മൊയിസെ കീൻ, വിജയക്കുതിപ്പിൽ അസൂറിപ്പട