ഉറുഗ്വ പരിശീലകൻ ഓസ്കാർ ടാബരസിന് പുതിയ കരാർ. നാല് വർഷത്തെ പുതിയ കരാറാണ് ടാബരസിനു ഉറുഗ്വ ഫുട്ബോൾ അസോസിയേഷൻ നൽകിയത്. ഇത് പ്രകാരം 2022ൽ നടക്കുന്ന ഖത്തർ ലോകകപ്പ് വരെ ടാബരസ് ഉറുഗ്വയുടെ പരിശീലകനായി തുടരും.
2006 മുതൽ ഉറുഗ്വ ടീമിന്റെ പരിശീലകനാണ് ഓസ്കാർ ടാബരസ്. കഴിഞ്ഞ 3 ലോകകകപ്പുകളിൽ ഉറുഗ്വയെ പരിശീലിപ്പിച്ചത് ഓസ്കാർ ടാബരസായിരുന്നു. ഈ കഴിഞ്ഞ റഷ്യ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് തോറ്റാണ് ഓസ്കാർ ടാബരസിന്റെ ഉറുഗ്വ പുറത്തായത്. 2010 ലോകകപ്പിൽ ഉറുഗ്വയെ നാലാം സ്ഥാനം എത്തിച്ചതാണ് ടാബരസിന്റെ ലോകകപ്പിലെ മികച്ച പ്രകടനം.
ഒക്ടോബർ 12ന് സൗത്ത് കൊറിയക്കെതിരെയും ഒക്ടോബർ 16ന് ജപ്പാനെതിരെയുമാണ് ഉറുഗ്വയുടെ അടുത്ത മത്സരങ്ങൾ.