ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ ബെൽജിയത്തിന് വൻ വിജയം. സ്കോട്ട്‌ലൻഡിനെ നേരിട്ട ബെൽജിയം എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. സ്കോട്ട്‌ലൻഡിന്റെ അവസാന 35 വർഷത്തെ ഏറ്റവും വലിയ പരാജയമായി ഇത്. ലോകകപ്പിൽ ബെൽജിയം കളിച്ച മികവ് ഇന്നും അവർ തുടരുന്നതാണ് കണ്ടത്.
ചെൽസി താരം ഹസാർഡാണ് ഇന്ന് താരമായത്. ഹസാർഡ് ഒരു ഗോൾ നേടുകയും രണ്ടു ഗോളിന് അവസരം ഒരുക്കുകയും ചെയ്തു. സബ്ബായി രണ്ടാം പകുതിയിൽ എത്തിയ ബാറ്റ്ഷുവായി ഇരട്ട ഗോളുകളുമായി തിളങ്ങി. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലുകാകുവാണ് ബെൽജിയത്തിനായി സ്കോർ ചെയ്ത മറ്റൊരു താരം. ബെൽജിയത്തിനായി അവസാന 16 മത്സരങ്ങളിൽ 18 ഗോളുകളാണ് ലുകാകു നേടിയത്.













