അമേരിക്കക്കെതിരെയും ക്രോയേഷ്യക്കെതിരെയുമുള്ള മത്സരങ്ങൾക്കുള്ള ടീമിൽ ഇടം നേടി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെയ്ൻ റൂണിയും ബൗൺമൗത്ത് താരം കാലം വിൽസണും. സൗഹൃദ മത്സരങ്ങൾക്കുള്ള 28 അംഗ സംഘത്തെയാണ് പരിശീലകൻ സൗത്ത്ഗേറ്റ് പ്രഖ്യാപിച്ചത്. ബൗൺമൗത്ത് താരം വിൽസൺ ആദ്യമായിട്ടാണ് ഇംഗ്ലണ്ട് ടീമിൽ ഇടം നേടുന്നത്. പ്രീമിയർ ലീഗിൽ ഈ സീസണിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് വിൽസണ് ഇംഗ്ലണ്ട് ടീമിൽ സ്ഥാനം നേടിക്കൊടുത്തത്. ഇതുവരെ ഈ സീസണിൽ 7 പ്രീമിയർ ലീഗ് ഗോളുകൾ വിൽസൺ നേടിയിട്ടുണ്ട്.
അതെ സമയം വെയ്ൻ റൂണിക്കിത് ഇംഗ്ലണ്ട് ജേഴ്സിയിൽ 120മത്തെ മത്സരമാണ്. താരത്തിന്റെ വിടവാങ്ങൽ മത്സരം കൂടിയായിട്ടാണ് അമേരിക്കക്കെതിരായ സൗഹൃദ മത്സരം കണക്കാക്കപ്പെടുന്നത്. അമേരിക്കകെതിരെയുള്ള മത്സരത്തിൽ മാത്രമാണ് റൂണി കളിക്കുക. കഴിഞ്ഞ തവണ ടീമിൽ ഇല്ലാതിരുന്ന ഡെലെ അലി, ജെസെ ലിംഗാർഡ്, ലോഫ്റ്റസ് ചീക്, മൈക്കിൾ കീൻ എന്നിവരും സൗത്ത്ഗേറ്റിന്റെ ടീമിൽ ഇടം നേടിയിട്ടുണ്ട്.
നവംബർ 15ന് അമേരികക്കെതിരെയും 18ന് ക്രോയേഷ്യക്കെതിരെയുമാണ് ഇംഗ്ലണ്ടിന്റെ മത്സരങ്ങൾ.
ഇംഗ്ലണ്ട് ടീം:
Goalkeepers: Marcus Bettinelli, Jack Butland, Alex McCarthy, Jordan Pickford
Defenders: Trent Alexander-Arnold, Ben Chilwell, Lewis Dunk, Joe Gomez, Michael Keane, Luke Shaw, John Stones, Kieran Trippier, Kyle Walker
Midfielders: Ross Barkley, Dele Alli, Fabian Delph, Eric Dier, Jordan Henderson, Jesse Lingard, Ruben Loftus-Cheek, Harry Winks
Forwards: Harry Kane, Marcus Rashford, Wayne Rooney, Jadon Sancho, Raheem Sterling, Danny Welbeck, Callum Wilson