മാഞ്ചസ്റ്റർ സിറ്റി താരം ബെഞ്ചമിൻ മെൻഡിയെയും ചെൽസി താരം എൻഗോളോ കാന്റെയും ഉൾപ്പെടുത്തി യൂറോ കപ്പ് യോഗ്യതക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്‌സ്. മൊൾഡോവക്കും അൽബേനിയക്കെതിരെയുമാണ് ഫ്രാൻസിന്റെ മത്സരങ്ങൾ. നവംബർ 14നും 17നുമാണ് മത്സരങ്ങൾ.
ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് ബെഞ്ചമിൻ മെൻഡി ഫ്രാൻസ് ടീമിൽ ഇടം പിടിക്കുന്നത്. വിട്ടുമാറാത്ത പരിക്കാണ് താരത്തെ ഫ്രാൻസ് ടീമിൽ നിന്ന് അകറ്റി നിർത്തിയത്. അവസാനമായി 2018 സെപ്റ്റംബറിലാണ് മെൻഡി ഫ്രാൻസ് ടീമിൽ കളിച്ചത്.
പരിക്ക് മൂലം ചെൽസിക്ക് വേണ്ടി കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാതിരുന എൻഗോളോ കാന്റെയും ഫ്രാൻസ് ടീമിൽ ഇടം നേടിയിട്ടുണ്ട്. ചെൽസിയുടെ അയാക്സിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പകരക്കാരുടെ ബെഞ്ചിൽ കാന്റെ ഉണ്ടായിരുന്നു. ഇതാണ് താരത്തെ ഫ്രാൻസ് ടീമിൽ ഉൾപെടുത്താൻ കാരണമെന്ന് പരിശീലകൻ പറഞ്ഞു. കാന്റെയെ കൂടാതെ ചെൽസി താരങ്ങളായ ഒലീവിയർ ജിറൂദും സൂമയും ടീമിൽ ഇടം നേടിയിട്ടുണ്ട്. അതെ സമയം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യലിന് ടീമിൽ സ്ഥാനം ലഭിച്ചിട്ടില്ല.
Goalkeepers: Alphonse Areola, Mike Maignan, Steve Mandanda
Defenders: Benjamin Pavard, Leo Dubois, Raphael Varane, Clement Lenglet, Benjamin Mendy, Kurt Zouma, Presnel Kimpembe, Lucas Digne
Midfielders: N’Golo Kante, Blaise Matuidi, Corentin Tolisso, Tanguy Ndombele, Moussa Sissoko
Forwards: Antoine Griezmann, Kylian Mbappe, Nabil Fekir, Kingsley Coman, Thomas Lemar, Olivier Giroud, Wissam Ben Yedder