ഇരട്ട ഗോളുകളുമായി മൊയിസെ കീൻ, വിജയക്കുതിപ്പിൽ അസൂറിപ്പട

Img 20210909 040731

ലോകകപ്പ് യോഗ്യത മത്സരത്തിൽ വമ്പൻ ജയവുമായി അസൂറികൾ. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഇറ്റാലിയൻ ടീം ലിത്വാനിയയെ പരാജയപ്പെടുത്തിയത്. ഈ ജയത്തോടുകൂടി അപരാജിതക്കുതിപ്പ് തുടരുകയാണ് ഇറ്റലി. ഇറ്റലിക്ക് വേണ്ടി മോയിസെ കീൻ ഇരട്ട ഗോളുകൾ നേടിയപ്പോൾ ജിയകോമോ റാസ്പടോരി ഒരു ഗോളടിക്കുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ഡി ലോറെൻസോയുടെ ഗോളിൽ ഇറ്റലി രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അഞ്ചാം ഗോൾ നേടുകയും ചെയ്തു.

റാസ്പടൊരിയുടെ വൈട് ബോൾ എഡ്ഗരാസ് ഉത്കസിന്റെ ഡിഫ്ലെക്ഷനിൽ സെൽഫ് ഗോളായി ലിത്വാനിയയുടെ വലയിൽ കയറി. ആദ്യ പതിനൊന്നാം മിനുട്ടിൽ തന്നെ മോയിസെ കീനിലൂടെ ഇറ്റലി ഗോളടിയാരംഭിച്ചു. കളിയുടെ അരമണിക്കൂറിൽ തന്നെ ഇരട്ട ഗോളുകൾ പൂർത്തിയാക്കാൻ മോയിസെ കീനിനായി. തുടർച്ചയായ സമനിലകൾക്ക് ശേഷമുള്ള വലിയ ജയം ഇറ്റലിക്ക് തുണയാകും. പരിക്കേറ്റ താരങ്ങളുടെ വലിയ നിരയുമായി കഷ്ടപ്പെടുന്ന മാൻചിനിക്കും സംഘത്തിനും ആശ്വാസമാണ് ഈ ജയം. ഗ്രൂപ്പ് സിയിലെ‌ മറ്റൊരു മത്സരത്തിൽ നോർത്തേൺ അയർലാന്റ് സ്വിറ്റ്സർലാന്റിനെ സമനിലയിൽ കുരുക്കി.

Previous articleഇഞ്ചുറി ടൈമിലൊരു സമനില, ഇംഗ്ലണ്ടിനെ ഞെട്ടിച്ച് പോളണ്ട്
Next article“റൊണാൾഡോയുടെ വരവോടെ കിരീടം നേടാനുള്ള ടീം മാഞ്ചസ്റ്റർ യുണൈറ്റഡിനായി” – റൂണി