മെസ്സിയില്ലാത്ത അർജന്റീനയെ സമനിലയിൽ തളച്ച് ചിലി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനൽന മത്സരത്തിന് ശേഷം അർജന്റീനയും ചിലിയും ഏറ്റുമുട്ടിയപ്പോൾ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. സൗഹൃദ മത്സരമായിരുന്നെങ്കിലും ഇരു ടീമുകളും കനത്ത ടാക്ലിങ്ങുകളുമായി കളം നിറഞ്ഞു കളിച്ചപ്പോൾ റഫറിക്ക് തുടക്കം മുതൽ തന്നെ മഞ്ഞ കാർഡ് എടുക്കേണ്ടി വന്നു. മത്സരത്തിൽ മൊത്തം 10 മഞ്ഞ കാർഡുകളാണ് റഫറി പുറത്തെടുത്തത്. ചിലി കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഇന്റർമിലാനിൽ എത്തിയ സാഞ്ചസിനെ മുൻനിർത്തിയാണ് മത്സരം തുടങ്ങിയത്.

മെസ്സി, അഗ്വേറൊ, ഡി മരിയ എന്നീ പ്രമുഖർ ഇല്ലാതെയാണ് അർജന്റീന മത്സരത്തിന് ഇറങ്ങിയത്. കോപ്പ അമേരിക്കയിലെ ബ്രസീലിനെതിരായ മത്സരത്തിന് ശേഷം കോപ്പ അമേരിക്കയെ വിമർശിച്ചതിന് ലഭിച്ച 3 മത്സരത്തിലെ വിലക്ക് മൂലം സൂപ്പർ താരം മെസ്സി ഇന്നത്തെ മത്സരത്തിന് ഉണ്ടായിരുന്നില്ല. ഇരു ടീമുകളും അവസാനം കളിച്ച കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനലിൽ അർജന്റീന താരം മെസ്സിക്കും ചിലി താരം ഗാരി മെഡലിനും ചുവപ്പ് കാർഡും ലഭിച്ചിരുന്നു.

ഇവർക്ക് പകരം പാളോ ഡിബാലയെയും ലൗവ്റ്റാറോ മാർട്ടിനസിനെയും മുൻ നിർത്തി ആക്രമണം നടത്തിയ അർജന്റീന അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ക്ലോഡിയോ ബ്രാവോയെ മറികടന്ന് ഗോൾ നേടാൻ അവർക്കായില്ല. അർജന്റീന പ്രതിരോധ താരം ലൂക്കാസ് മാർട്ടിനസിന്റെ ഹെഡർ പോസ്റ്റിൽ തട്ടി തെറിച്ചതും അർജന്റീനക്ക് തിരിച്ചടിയായി.