ധനസമാഹാരത്തിന് കൊച്ചിയിൽ രാജ്യാന്തര ഫുട്ബോൾ മത്സരങ്ങൾ നടത്തും

- Advertisement -

പ്രളയത്താൽ ബാധിക്കപ്പെട്ട കേരള സമൂഹത്തിന് സഹായമേകാൻ രാജ്യാന്ത്ര ഫുട്ബോൾ മത്സരങ്ങൾ നടത്തുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. കൊച്ചിയിൽ വെച്ചാകും മത്സരങ്ങൾ നടത്തുക. കേരള ഫുട്ബോൾ അസോസിയേഷനാകും ടൂർണമെന്റ് നടത്തുക. എ ഐ എഫ് എഫിനീട് ഇതു സംബന്ധിച്ച് സഹായത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്.

വിദേശത്ത് നിന്ന് ടീമുകളെ സംഘടിപ്പിക്കുന്നതും ഫിക്സ്ചർ ഒരുക്കുന്നതും എ ഐ എഫ് എഫ് ആകും. മത്സര നടത്തിപ്പിലൂടെ ലഭിക്കുന്ന മുഴുവൻ ലാഭവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാകും തീരുമാനം. എപ്പോൾ മത്സരങ്ങൾ നടത്തുമെന്ന് ഉറപ്പ് പറഞ്ഞില്ലായെങ്കിലും മൂന്ന് നാല് മാസങ്ങൾക്ക് അകം ഇത് സംഭവിക്കുമെന്നാണ് കരുതപ്പെടുന്നത്.

Advertisement