അരങ്ങേറ്റം ഗംഭീരമാക്കി മെഹ്‌റെസ്, ഗോട്സെയുടെ ഗോളിൽ സിറ്റിയെ പരാജയപ്പെടുത്തി ഡോർട്ട്മുണ്ട്

- Advertisement -

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിലെ ആദ്യ മത്സരത്തിൽ ഡോർട്ട്മുണ്ടിന് ജയം. മാഞ്ചസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബൊറൂസിയ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. മരിയോ ഗോട്സെയുടെ ഗോളാണ് ഡോർട്മുണ്ടിന് വിജയം സമ്മാനിച്ചത്. സിറ്റിയുടെ റെക്കോർഡ് ട്രാൻസ്ഫർ റിയാദ് മെഹ്‌റെസിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇന്നലെ ചിക്കാഗോയിൽ നടന്നത്.

ഡോർട്ട്മുണ്ടിന്റെ അമേരിക്കൻ താരം ക്രിസ്ത്യൻ പുളിസിക്കിനെ സിറ്റിയുടെ ഓലെക്സന്ദ്ര സീൻചെങ്കോ ബോക്സിൽ വീഴ്ത്തിയതിന് തുടർന്നാണ് ഡോർട്ട്മുണ്ടിന് പെനാൽറ്റി ലഭിക്കുന്നത്. കിക്കെടുത്ത ക്യാപ്റ്റൻ ഗോട്സെക്ക് പിഴച്ചില്ല, പ്രീമിയർ ലീഗ് ചാമ്പ്യന്മാർക്കെതിരെ ഡോർട്ട്മുണ്ട് വിജയമുറപ്പിച്ചു. പിന്നീട ഗോളടിക്കാൻ ഇരു ടീമുകളും ശ്രമിച്ചെങ്കിലും ഗോളകന്നു തന്നെ നിന്നു. റിയാദ് മെഹ്‌റെസിനും ഇഗ്ളീഷ് യുവ താരം സാഞ്ചോയ്ക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും സ്‌കോർ ചെയ്യാൻസാധിച്ചില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement