ആൾ ഇന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി കിരീടം കാലിക്കറ്റ് യൂണിവേഴ്സിറ്റി നിലനിർത്തി. ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ പഞ്ചാബ് യൂണിവേഴ്സിറ്റി പട്ടിയാലയെ പരാജയപ്പെടുത്തിയാണ് കോഴിക്കോട് കിരീടം ഉറപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കോഴിക്കോടിന്റെ ജയം. കോഴിക്കോടിനായി ക്യാപ്റ്റൻ മുഹമ്മദാണ് ഗോൾ നേടിയത്.
കോഴിക്കോടിന്റെ തുടർച്ചയായ രണ്ടാം കിരീടമാണിത്. കഴിഞ്ഞ വർഷം പഞ്ചാബിൽ നടന്ന ചാമ്പ്യൻഷിപ്പിലും കോഴിക്കോടിനായിരുന്നു കിരീടം. കോഴിക്കോട് പത്താം ആൾ ഇന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി കിരീടം കൂടിയാണിത്. സെമിയിൽ പഞ്ചാബ് യൂണിവേഴ്സിറ്റി ചണ്ഡിഗഡിനെ ആയിരുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റി തോൽപ്പിച്ചത്.
കോച്ച് സതീവൻ ബാലനാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കായി തന്ത്രങ്ങൾ മെനഞ്ഞത്. മുഹമ്മദ് ശഫീഖ് ആണ് അസിസ്റ്റന്റ് കോച്ച്. ഫിസിയോ ഡെന്നി ഡേവിസും ടീം മാനേജർ ഡോ:മുഹമ്മദലി പിയും ടീമിന് കരുത്തേകി. ഇന്ന് രാവിലെ നടന്ന മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ കണ്ണൂർ പഞ്ചാബ് യൂണിവേഴ്സിറ്റി ചണ്ഡിഗഡിനെ തോൽപ്പിച്ചിരുന്നു.
പ്രോമിസിങ് പ്ലയെർ : മുഹമ്മദ് റിസ്‌വാൻ അലി കണ്ണൂർ സർവകലാശാല
മികച്ച ഡിഫൻഡർ :ഗുരീന്ദർ പൽ സിംഗ് പഞ്ചാബി സർവകലാശാല
മികച്ച ഗോൾ കീപ്പർ : അഭിനവ് കാലിക്കറ്റ് സർവകലാശാല
ഈ ചാമ്പ്യൻഷിപ്പിൽ ഒറ്റ ഗോളുകളും വഴങ്ങാൻ സമ്മതിക്കാതെ കാലിക്കറ്റിന്റെ ഗോൾ വല കാത്ത അഭിനവ് കാലിക്കറ്റ് സർവകലാശാല ,
ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരൻ; അഫ്ദൽ കാലിക്കറ്റ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial