കൊറോണ കാരണം വലിയ സാമ്പത്തിക പ്രതിസന്ധിയിലായ ലോകത്തിന് ആശ്വാസമേകാൻ ധനശേഖരണാർത്ഥം ഒരു ടൂർണമെന്റ് നടത്താൻ യൂറോപ്പിലെ വലിയ മൂന്ന് ക്ലബുകൾ തമ്മിൽ ധാരണയായി. സ്പാനിഷ് ക്ലബായ റയൽ മാഡ്രിഡ്, ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാൻ, ജർമ്മൻ ക്ലബായ ബയേൺ മ്യൂണിച്ച് എന്നിവർ ഒരുമിക്കുന്ന ടൂർണമെന്റ് 2021ൽ ആകും നടക്കുക.
സോൾഡിരാറ്റി കപ്പ് എന്നാണ് ഈ ടൂർണമെന്റിന് പേരിട്ടിരിക്കുന്നത്. ആരാധകർക്ക് ഗ്യാലറിയിലേക്ക് തിരികെ വരാൻ പറ്റുന്ന സമയത്താകും ടൂർണമെന്റ് നടക്കുക്ക. ടൂർണമെന്റിന്റെ മുഴുവൻ വരുമാനവും കൊറോണയ്ക്ക് എതിരായ പോരാട്ടത്തിൽ ബാധിച്ച മേഖലകൾക്ക് നൽകും. റയൽ മാഡ്രിഡും ഇന്റർ മിലാനും തമ്മിലിള്ള മത്സരം മാഡ്രിഡിൽ വെച്ച് നടക്കും. ഇന്റർ മിലാനും ബയേണും തമ്മിലുള്ള മത്സരം മിലാനിൽ വെച്ചും, ബയേണും റയലും തമ്മിലുള്ള മത്സരം മ്യൂണിച്ചിൽ വെച്ചും നടക്കും.