അടലാന്റയിൽ നിന്ന് അഡെമോല ലുക്ക്മാനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ഇന്റർ മിലാൻ ശക്തമാക്കുന്നു. അറ്റലാന്റ €50 ദശലക്ഷമാണ് താരത്തിനായി ആവശ്യപ്പെടുന്നത്. ഇന്റർ മുന്നോട്ട് വെച്ച €40 ദശലക്ഷത്തിന്റെ ആദ്യ ഓഫർ അവർ നിരസിച്ചിരുന്നു.
ഇപ്പോൾ €45 ദശലക്ഷവും എളുപ്പത്തിൽ നേടാവുന്ന €5 ദശലക്ഷം ആഡ്-ഓണുകളും ഉൾപ്പെടുന്ന ഒരു പുതിയ ഓഫർ അറ്റലാന്റ പരിഗണിക്കാൻ തയ്യാറാണെന്ന് റിപ്പോർട്ടുണ്ട്. ഇന്റർ ഈ തുക നൽകുകയോ അല്ലെങ്കിൽ ഈ തുകയ്ക്ക് വാങ്ങും എന്ന് ഉറപ്പ് നൽകുന്ന ഒരു ലോൺ കരാറോ അറ്റലാന്റക്ക് വാഗ്ദാനം ചെയ്യും.
ലുക്ക്മാൻ ഇതിനകം ഇന്ററുമായി വ്യക്തിപരമായ നിബന്ധനകളിൽ ധാരണയിലെത്തിയിട്ടുണ്ട്, അതിൽ പ്രതിവർഷം €5 ദശലക്ഷം ശമ്പളവും ബോണസുകളും ഉൾപ്പെടുന്നു. ഇനി ക്ലബ്ബുകൾ തമ്മിലുള്ള കരാറാണ് ബാക്കിയുള്ളത്.