മാർക്കോ അർണൗട്ടോവിച്ച് ഗോളും അസിസ്റ്റും നേടിയ മത്സരത്തിൽ ഇന്റർ മിലാന് സീരി എയിൽ നിർണായക വിജയം. കാലിയരിയെ 3-1 ന് തോൽപ്പിച്ചതോടെ ഇന്റർ മിലാൻ മ്ം ലീഗിൽ ഒന്നാം സ്ഥാനത്ത് ആറ് പോയിന്റ് ലീഡുയർത്തി. ബയേണിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി മാർക്കസ് തുറാമിന് വിശ്രമം അനുവദിച്ചാണ് ഇന്റർ ഇറങ്ങിയത്. അർണൗട്ടോവിച്ച് ടീമിനായി അറ്റാകിൽ ഇറങ്ങി.

13-ാം മിനിറ്റിൽ ഗോൾ നേടിയ താരം ലൗട്ടാറോ മാർട്ടിനെസിൻ്റെ ഈ സീസണിലെ 20-ാം ഗോളിന് വഴിയൊരുക്കുകയും ചെയ്തു. യാൻ ബിസെക്ക് ശക്തമായ ഒരു ഹെഡറിലൂടെ മൂന്നാം ഗോൾ നേടി വിജയം ഉറപ്പിച്ചു. കഗ്ലിയാരിക്കായി റോബർട്ടോ പിക്കോളി ഒരു ഗോൾ മടക്കിയെങ്കിലും അത് മതിയായില്ല. ഇനി ഇന്റർ മിലാൻ ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.