അറ്റലാൻ്റയ്‌ക്കെതിരെ നിർണായക വിജയവുമായി ഇൻ്റർ മിലാൻ. ടോപ് ഓഫ് ദി ടേബിൾ പോരാട്ടത്തിൽ ഇന്റർ മിലാൻ നിർണായക 2-0 വിജയം സ്വന്തമാക്കി. 54ആം മിനുറ്റിൽ കാർലോസ് അഗസ്റ്റോയും 87ആം മിനുറ്റിൽ ലൗട്ടാരോ മാർട്ടിനസും ആണ് ഇന്ററിനായി ഗോൾ നേടിയത്. അർജന്റീന സ്ട്രൈക്കട്ടുടെ 18-ാം ഗോളായിരുന്നു ഇത്.

വെനീസിയയ്‌ക്കെതിരെ ഗോൾരഹിത സമനിലയിൽ നാപോളി പോയിൻ്റ് കൈവിട്ടതിന ഈ വിജയത്തോടെ സിമോൺ ഇൻസാഗിയുടെ ടീമിന് ഇപ്പോൾ ഒന്നാം സ്ഥാനത്ത് മൂന്ന് പോയിൻ്റ് ലീഡ് ഉണ്ട്.
ഒമ്പത് മത്സരങ്ങൾ ശേഷിക്കുന്ന അറ്റലാൻ്റ ഇപ്പോൾ ഇന്റർ മിലാന് ആറ് പോയിൻ്റ് പിന്നിലാണ്.