അവസാന പ്രീസീസൺ മത്സരത്തിലും ഇന്റർ മയാമിക്ക് വിജയമില്ല

Newsroom

ഇന്റർ മയാമിയുടെ പ്രീസീസണികെ അവസാന മത്സരം സമനിലയിൽ കലാശിച്ചു. ഇന്ന് അർജന്റീനൻ ക്ലബായ ന്യൂവെൽസിനെ നേരിട്ട ഇന്റർ മയാമി 1-1 എന്ന സമനില വഴങ്ങി. എം എൽ എസ് സീസൺ ആരംഭിക്കും മുമ്പ് ഉള്ള അവസാന സൗഹൃദ മത്സരമാണിത്‌. ലയണൽ മെസ്സി ഇന്ന് മയാമിയുടെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. മെസ്സി 60 മിനുട്ടുകളോളം കളിച്ചു. 64ആം മിനുട്ടിലാണ് മയാമി ലീഡ് എടുത്തത്.

ഇന്റർ മയാമി 24 02 16 10 25 43 466

ബോർഗെലിൻ ആണ് അവർക്ക് ലീഡ് നൽകിയത്. എന്നാൽ ആ ലീഡ് അധിക നേരം നീണ്ടു നിന്നില്ല.ഡിയസിലൂടെ 83ആം മിനുട്ടിൽ ന്യൂവെൽസ് സമനില കണ്ടെത്തി. ഇനി ഇന്റർ മയായി ഫെബ്രുവരി 22ന് ലീഗിലെ ആദ്യ മത്സരത്തിൽ റിയൽ സാൾട്ട് ലേകിനെ നേരിടും. പ്രീസീസണിൽ ആകെ ഒരു മത്സരം മാത്രമാണ് ഇന്റർ മയാനി വിജയിച്ചത്.