മുൻ അർജന്റീന താരം മഷറാനോ ഇന്റർ മയാമിയുടെ പുതിയ പരിശീലകൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇൻ്റർ മിയാമിയുടെ പുതിയ പരിശീലകനായി മുൻ അർജന്റീന താരം ഹാവിയർ മഷറാനോയെ നിയമിക്കുന്നു.. അർജൻ്റീന U20 ദേശീയ ടീമിൻ്റെ പരിശീലകസ്ഥാനം ഒഴിഞ്ഞാകും മെസ്സിയുടെ ടീമായ ഇന്റർ മയാമിയെ അദ്ദേഹം പരിശീലിപ്പിക്കുക.

1000735549

മഷറാനോ മിയാമിയിൽ ക്ലബ്ബുമായി ദീർഘകാല കരാർ ഒപ്പിടും. 2028വരെ മഷറാനോ ക്ലബിനൊപ്പം ഉണ്ടാകും. കഴിഞ്ഞ ദിവസം മുൻ ഇന്റർ മയാമി പരിശീലകൻ ടറ്റാ മാർട്ടിനസ് ഇന്നലെ സ്ഥാനം ഒഴിഞ്ഞിരുന്നു.

2023 U20 ലോകകപ്പിലും 2024 ഒളിമ്പിക് ഗെയിമുകളിലും അർജൻ്റീന ദേശീയ ടീമിനെ മഷറാനോ പരിശീലിപ്പിച്ചിട്ടുണ്ട്