മെസ്സി ഇല്ലെങ്കിലും അപരാജിത കുതിപ്പ് തുടർന്ന് ഇന്റർ മയാമി. ഇന്ന് എം എൽ എസ്സിൽ നടന്ന മത്സരത്തിൽ സ്പോർടിംഗ് കൻസാസ് സിറ്റിയെ ആണ് ഇന്റർ മയാമി പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു ഇന്റർ മയാമിയുടെ വിജയം. 9ആം മിനുട്ടിൽ ഡാനിയർ സലോയിലൂടെ കൻസാസ് സിറ്റിയാണ് ഇന്ന് ആദ്യം ലീഡ് എടുത്തത്.
ഇതിന് 25ആം മിനുറ്റിൽ ഒരു പെനാൾട്ടിയിലൂടെ കാമ്പാന മറുപടി നൽകി. ലിയെണാർഡോ കാമ്പാന തന്നെ 45ആം മിനുട്ടിൽ മയാമിക്ക് ലീഡും നൽകി.രണ്ടാം പകുതിയിൽ ഫകുണ്ടോ ഫരിയാസിന്റെ ഗോൾ സ്കോർ 3-1 എന്ന രീതിയിൽ മയാമിക്ക് അനുകൂലമാക്കി. ഈ ഗോൾ ബുസ്കറ്റ്സിന്റെ അസിസ്റ്റിൽ നിന്നായിരുന്നു വന്നത്.
അലൻ പുലിദോയിലൂടെ ഒരു ഗോൾ കൻസാസ് മടക്കി എങ്കിലും പരാജയം ഒഴിവാക്കാൻ അവർക്ക് ആയില്ല. ഈ ജയത്തോടെ മയാമി ലീഗിൽ 30 പോയിന്റുമായി 14ആം സ്ഥാനത്ത് നിൽക്കുന്നു. മെസ്സി അർജന്റീനക്ക് ഒപ്പം ഇന്റർ നാഷണൽ ഡ്യൂറ്റിയിൽ ആയതിനാൽ ആണ് ഇന്ന് കളിക്കാതിരുന്നത്. ബുസ്കറ്റ്സും ജോർദി ആൽബയും ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.