ബാഴ്സലോണക്ക് തിരിച്ചടി: കസാഡോ ഈ സീസണിൽ ഇനി കളിക്കില്ല, ഇനിഗോ മാർട്ടിനസിനും പരിക്ക്

Newsroom

Picsart 25 03 17 17 24 12 979
Download the Fanport app now!
Appstore Badge
Google Play Badge 1

അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ ഇന്നലത്തെ മത്സരം ജയിച്ചെങ്കിലും ബാഴ്‌സലോണയ്ക്ക് ഇരട്ട പരിക്കിന്റെ പ്രഹരം ലഭിച്ചു. മിഡ്ഫീൽഡർ മാർക്ക് കാസഡോയ്ക്ക് കാൽമുട്ടിലെ ലിഗമെൻ്റ് ടിയർ ഉണ്ടായതായി ക്ലബ് അറിയിച്ചു. ഏകദേശം രണ്ട് മാസത്തോളം താരം പുറത്തിരിക്കേണ്ടി വരും. സ്‌പെയിനിൻ്റെ ടീമിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. ഇനി ഈ സീസണിൽ അദ്ദേഹം കളിക്കില്ല.

1000110506

അതേസമയം, ഡിഫൻഡർ ഇനിഗോ മാർട്ടിനെസിന് പേശികൾക്ക് പരിക്കേറ്റതായി കണ്ടെത്തി, 2-3 ആഴ്ചത്തേക്ക് താരം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാർച്ച് അവസാനം വരെ താരം ലഭ്യമല്ലെന്ന് ബാഴ്‌സലോണ സ്ഥിരീകരിച്ചു.