ബ്രൈറ്റണെതിരായ മത്സരത്തിനിടെ ചെൽസി വിംഗർ നോണി മധുവേക്കയ്ക്ക് പരിക്കേറ്റതിനാൽ കളിക്കളം വിടേണ്ടി വന്നു. മധുവേക്ക കുറച്ചു കാലത്തേക്ക് പുറത്തിരിക്കുമെന്ന് മാനേജർ എൻസോ മാരെസ്ക സ്ഥിരീകരിച്ചു, ഇത് ചെൽസിയുടെ സ്ക്വാഡിലെ പരിക്ക് സംബന്ധിച്ചുള്ള ആശങ്കകൾക്ക് ആക്കം കൂട്ടുകയാണ്.

നിക്കോളാസ് ജാക്‌സണും മാർക്ക് ഗുയുവും ഇതിനകം പരിക്കേറ്റ് പുറത്താണ്. മധുവേക്കയുടെ അഭാവം ചെൽസിയുടെ അറ്റാക്കിംഗ് ഓപ്ഷനുകൾ കൂടുതൽ ദുർബലമാക്കുന്നു. സീസണിലെ നിർണായക ഘട്ടത്തിൽ ആണ് ചെൽസി ഈ പ്രതിസന്ധി നേരിടുന്നത്. ഒന്നോ രണ്ടോ മാസം മധുവേക്ക പുറത്തിരിക്കേണ്ടി വരും എന്നാണ് ആദ്യ സൂചനകൾ.