ഇനിഗോ മാർട്ടിനെസ് ബാഴ്‌സലോണയിൽ കരാർ 2026 വരെ നീട്ടി

Newsroom

Picsart 25 03 14 00 20 04 514

FC ബാഴ്‌സലോണ ഇനിഗോ മാർട്ടിനെസിൻ്റെ കരാർ 2026 ജൂൺ 30 വരെ നീട്ടി. മാസങ്ങളായി കരാർ നീട്ടാൻ ധാരണ ആയിരുന്നു എങ്കിലും ലാലിഗയുടെ അംഗീകരത്തിനായി കാത്തിരിക്കുകയാണ്.

1000107802

2023-ൽ അത്‌ലറ്റിക് ക്ലബിൽ നിന്ന് ബാഴ്‌സയിൽ ചേർന്ന മാർട്ടിനെസ്, ഹാൻസി ഫ്ലിക്കിൻ്റെ കീഴിൽ ഒരു പ്രധാന കളിക്കാരനായി മാറി. ഈ സീസണിൽ 33 മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്, കൂടാതെ മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും സംഭാവന ചെയ്തിട്ടുണ്ട്. സ്പാനിഷ് സൂപ്പർ കപ്പിലൂടെ ക്ലബ്ബിനൊപ്പം തൻ്റെ ആദ്യ ട്രോഫിയും ഇനിഗോ നേടി.