ഇന്ത്യൻ ഫുട്ബോൾ ഇനിയും ഒരുപാട് മെച്ചപ്പെടാൻ ഉണ്ടെന്നും അതിനായി വലിയ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ഇന്ത്യൻ ഫുട്ബോൾ ടെക്നിക്കൽ ഡയറക്ടർ ഐസക് ദൊരു പറഞ്ഞു. ഇന്ത്യൻ ഫുട്ബോളിൽ കൂടുതൽ ടൂർണമെന്റുകളും മത്സരങ്ങളും ആവശ്യമുണ്ട് എന്ന് ഐസക് പറഞ്ഞു. ഇപ്പോൾ ഐ എസ് എല്ലോ ഐ ലീഗോ അല്ലാതെ സൂപ്പർ കപ്പ് മാത്രമേ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾക്ക് കളിക്കാൻ ആയുള്ളൂ. ആകെ 25ൽ താഴെ മത്സരങ്ങൾ മാത്രമേ ഭൂരിഭാഗം ഇന്ത്യൻ താരങ്ങളും കളിക്കുന്നുള്ളൂ. ഇത് ഇന്ത്യൻ ഫുട്ബോളിനെ പിറകോട്ട് ആക്കുന്നു എന്ന് നേരത്തെ ഇന്ത്യൻ പരിശീലകൻ സ്റ്റിമാചും പറഞ്ഞിരുന്നു.
ലീഗ് വലുതാക്കണം എന്നാണ് ഇന്ത്യൻ ഫുട്ബോൾ ടെക്നിക്കൽ ഡയറക്ടറും സൂചന നൽകുന്നത്. പരിശീലന രീതി ഒക്കെ മെച്ചപ്പെടുത്താൻ ആകും എങ്കിലും അതിനേക്കാൾ അത്യാവശ്യം കൂടുതൽ മത്സരങ്ങൾ ഒരുക്കുകയാണെന്ന് ഐസക് പറഞ്ഞു. സംസ്ഥാൻ ഫുട്ബോൾ അസോസിയേഷനുകളും ഇന്ത്യയിലെ ഫുട്ബോളിന്റെ വളർച്ചയ്ക്ക് അത്യാവശ്യം ആണെന്നും അദ്ദേഹം പറഞ്ഞു.