ഇൻഫന്റീനോ വീണ്ടും ഫിഫയുടെ പ്രസിഡന്റ്

Newsroom

Picsart 23 03 16 14 56 32 561
Download the Fanport app now!
Appstore Badge
Google Play Badge 1

ഫിഫ പ്രസിഡന്റായി വീണ്ടും ജിയാനി ഇൻഫന്റീനോ തിരഞ്ഞെടുക്കപ്പെട്ടു. 2023-2027 കാലയളവിലും ഫിഫയുടെ പ്രസിഡന്റായി ജിയാനി ഇൻഫാന്റിനോ ഉണ്ടാകും. ഇന്ന് നടന്ന ഫിഫ കോൺഗ്രസിനിടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. 2016 ഫെബ്രുവരിയിൽ നടന്ന FIFA എക്‌സ്‌ട്രാഓർഡിനറി കോൺഗ്രസിലാണ് ഇൻഫാന്റിനോ ആദ്യമായി ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്, 2019 ജൂണിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പുതിയ തിരഞ്ഞെടുപ്പിലൂടെ തുടർച്ചയായ മൂന്നാം തവണയും ലോക ഫുട്‌ബോൾ ഭരണസമിതിയുടെ തലവനായി.

ഇൻഫന്റീനോ 23 03 16 14 57 11 475

തന്റെ മുൻ കാലയളവുകളിൽ, ഫിഫയ്ക്കുള്ളിൽ സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പരിഷ്കാരങ്ങൾ ഇൻഫാന്റിനോ അവതരിപ്പിച്ചിരുന്നു. ഏറെ വിവാദങ്ങൾക്കും എതിർപ്പുകൾക്ക് ഇടയിൽ ഖത്തർ ലോകകപ്പ് വിജയകരമായി നടത്താനും അദ്ദേഹത്തിനായിരുന്നു. പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വർധിപ്പിച്ച് ഫിഫ ലോകകപ്പ് വിപുലീകരിക്കാനും അദ്ദേഹം ആയിരുന്നു മുന്നിൽ നിന്ന് പ്രവർത്തിച്ചത്.

തന്റെ നന്ദി പ്രസംഗത്തിൽ, ഫിഫ കോൺഗ്രസിന്റെ പിന്തുണയ്ക്ക് നന്ദി പറയുകയും കായികരംഗത്തെ ഉന്നമനത്തിനായി തുടർന്നും പ്രവർത്തിക്കുമെന്ന് ഇൻഫാന്റിനോ പ്രതിജ്ഞയെടുക്കുകയും ചെയ്തു.