ഫിഫാ പ്രസിഡന്റിന് കൊറോണ പോസിറ്റീവ്

- Advertisement -

ഫുട്ബോൾ ലോകത്തെ കാര്യങ്ങൾ നിയന്ത്രിക്കുന്ന ഫിഫയുടെ പ്രസിഡന്റിന് കൊറോണ. ഫിഫ പ്രസിഡന്റ് ഇൻഫന്റീനോയാണ് ഇന്ന് നടന്ന കൊറോണ പരിശോധനയിൽ പോസിറ്റീവ് ആയത്. ഫിഫ ഔദ്യോഗിക കുറിപ്പിലൂടെ ഇൻഫന്റീനോയ്ക്ക് കൊറോണ വന്നത് മാധ്യമങ്ങളെ അറിയിച്ചു. അദ്ദേഹത്തിന് ചെറിയ ലക്ഷണങ്ങൾ ഉണ്ട്. ഇപ്പോൾ സ്വയം ഐസൊലേഷനിൽ പോയിരിക്കുകയാണ്. പത്ത് ദിവസം എങ്കികലും ഐസൊലേഷനിൽ കഴിയേണ്ടി വരും. അതിനിടയിൽ വീണ്ടും പരിശോധനകൾ നടത്തും

Advertisement