U23 ഏഷ്യാ കപ്പ് യോഗ്യത, ഇന്ത്യക്ക് അവസാന നിമിഷ ഗോളിൽ പരാജയം

Newsroom

Picsart 23 09 09 22 22 05 557
Download the Fanport app now!
Appstore Badge
Google Play Badge 1

AFC U23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ആതിഥേയരായ ചൈനക്ക് എതിരെ ഇന്ത്യക്ക് പരാജയം. ഗ്രൂപ്പ് Gയിലെ മത്സരത്തിൽ 95ആം മിനുട്ടിലെ ഒരു ഗോൾ ആണ് ഇന്ത്യ അണ്ടർ-23 ടീമിന് പരാജയം നൽകിയത്. ക്ലിഫോർഡ് മിറാൻഡ പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീം ശക്തമായ വെല്ലുവിളി തന്നെ ചൈനക്ക് മുന്നിൽ ഉയർത്തി.

ഇന്ത്യ 23 09 09 22 22 24 685

68-ാം മിനിറ്റിൽ വിബിൻ മോഹനൻ നടത്തിയ ഒരു സ്ലൈഡിംഗ് ടാക്കിളിൽ നിന്ന് പെനാൽറ്റി വഴങ്ങിയതോടെ ആണ് ഇന്ത്യ പിറകിലേക്ക് പോയത്. ചൈനയുടെ ക്യാപ്റ്റൻ താവോ ക്വിയാങ്‌ലോംഗ് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.

92-ാം മിനിറ്റിൽ ചൈനയുടെ സെൽഫ് ഗോളിൽ ഇന്ത്യ സമനില പിടിച്ചു. നരേന്ദർ ഗെഹ്‌ലോട്ടിന്റെ ഒരു ലോ ഡ്രൈവ് ചൈനയുടെ ഹു ഹെറ്റാവോയിൽ തട്ടി അവരുടെ വലയിലേക്ക് പോവുകയായിരുന്നു. മത്സരം സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിയ സമയത്താണ് നിർഭാഗ്യകരമായ ചൈന ഗോൾ വരുന്നത്. 96-ാം മിനിറ്റിൽ ചൈനയുടെ നൈബിജിയാങ് മൊഹെമൈറ്റി വിജയ ഗോൾ നേടിയത്.

ഗ്രൂപ്പ് ജിയിൽ ഇന്ത്യ, യുഎഇ, ആതിഥേയരായ ചൈന എന്നീ മൂന്ന് ടീമുകൾ ആഅത്. ഈ തോൽവിയോടെ ഗ്രൂപ്പിൽ നിന്ന് യോഗ്യത നേടുകയെന്നത് ഇന്ത്യക്ക് പ്രയാസമായിരിക്കുകയാണ്. ചൈന നാല് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. സെപ്റ്റംബർ 12ന് യുഎഇയ്‌ക്കെതിരെ മത്സരം വിജയിച്ച മാത്രമെ ഇന്ത്യക്ക് യോഗ്യത നേടാൻ ചെറിയ സാധ്യത എങ്കിലും ഉള്ളൂ.