ഏഷ്യൻ ഗെയിംസിനായൊരുക്കിയ സ്റ്റേഡിയം ഇന്തോനേഷ്യൻ ഫുട്ബോൾ ആരാധകർ തകർത്തു. സുമാത്ര ഐലന്റിലെ ഗെലോറ ശ്രീവിജയ സ്റ്റേഡിയമാണ് ആരാധകരുടെ കയ്യേറ്റം കാരണം നാശനഷ്ടങ്ങളുണ്ടായത്. ശ്രീവിജയ എഫ്‌സിയും അരേന എഫ്സിയും തമ്മിലുള്ള ലീഗ് മത്സരമാണ് ഒടുവിൽ കയ്യേറ്റത്തിലും സ്റ്റേഡിയം നശിപ്പിക്കലിലും കലാശിച്ചത്.
ഹോം ടീമിന്റെ ഏകപക്ഷീയമായ മൂന്നു ഗോൾ പരാജയമാണ് ആരാധകരെ പ്രകോപിപ്പിച്ചത്. 335 ൽ അധികം കസേരകളാണ് സ്റ്റേഡിയത്തിൽ നശിപ്പിക്കപ്പെട്ടത്. ആഗസ്ത് 18 നു ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസ് ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർതയിലും പാളംബാങ്കിലും വെച്ച്ച്ചതാണ് നടക്കുന്നത്. 11,000 അത്ലെറ്റസുകളും 5,000 ഒഫീഷ്യൽമാരും എത്തുന്ന ഏഷ്യൻ ഗെയിംസിൽ 45 ഏഷ്യൻ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
