ഇന്തോനേഷ്യക്ക് എതിരെയും ഇന്ത്യക്ക് വലിയ വിജയം

Newsroom

AFC U20 വനിതാ ചാമ്പ്യൻഷിപ്പ് ക്വാളിഫയർ ആദ്യ റൗണ്ടിൽ ഇന്തോനേഷ്യയെ 6-0 ന് പരാജയപ്പെടുത്തി ഇന്ത്യയുടെ അണ്ടർ 20 വനിതാ ഫുട്ബോൾ ടീം വിജയം തുടർന്നു. ആദ്യ പകുതിയിൽ നേഹയ രണ്ട് ഗോളുകൾ നേടി ഇന്ത്യൻ അറ്റാക്കിനെ നയിച്ചു. നിതു ലിൻഡയും അനിതയും ആയിരുന്നു അസിസ്റ്റ് ഒരുക്കിയത്‌. ആദ്യ പകുതിയിൽ കാജോളും ഗോൾ നേടി.

ഇന്ത്യ 23 03 09 15 58 47 452

രണ്ടാം പകുതിയിൽ, അപൂർണയും സുമതിയും സ്‌കോർ ഷീറ്റിലെത്തി. പകരക്കാരിയായി ഇറങ്ങിയ സുമതി മത്സരത്തിന്റെ അവസാന 20 മിനിറ്റിൽ രണ്ട് ഗോളുകൾ നേടി ഇന്ത്യയുടെ ജയം പൂർത്തിയാക്കി.

ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ സിംഗപ്പൂരിനെതിരെ ഇന്ത്യ 7-0 ന് ജയിച്ചതിന് പിന്നാലെയാണ് ഈ വിജയം. രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയത്തോടെ, ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്.