എൽ ക്ലാസികോയിൽ ജോർദി ആൽബ കളിക്കുന്നത് സംശയം

Newsroom

എൽ ക്ലാസികോ അടുക്കുന്നതിന് മുന്നെ ആയി ബാഴ്സലോണക്ക് ആശങ്ക. അവരുടെ ലെഫ്റ്റ് ബാൽകായ ജോർദി ആൽബ എൽ ക്ലാസികോയിൽ കളിക്കുന്നത് സംശയമാണ് എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ കീവിന് എതിരെ നടന്ന മത്സരത്തിൽ ആൽബ കളിച്ചപ്പോൾ ആണ് പരിക്കേറ്റത്. പരിക്കേറ്റിറ്റും താരം കളി തുടർന്നത് വലിയ പ്രശ്നമായി. താരത്തിന് കൂടുതൽ പരിശോധനകൾ നടത്തിയ ശേഷം മാത്രമേ എൽ ക്ലാസികോയിൽ ആൽബ കളിക്കുമോ എന്നത് തീരുമാനിക്കുകയുള്ളൂ.

ആൽബ ഇല്ല എങ്കിൽ ഡെസ്റ്റിനെ ലെഫ്റ്റ് ബാക്കായി കോമാൻ കളിപ്പിക്കാൻ ആണ് സാധ്യത. ഒക്ടോബർ 24നാണ് ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടിൽ വെച്ച് എൽ ക്ലാസികോ നടക്കുന്നത്. കിരീട പോരാട്ടത്തിൽ തിരികെയെത്താൻ ബാഴ്സലോണക്ക് എൽ ക്ലാസികോ വിജയിക്കേണ്ടതുണ്ട്.