ഐ എസ് എൽ പ്ലേ ഓഫുകൾ മാറുന്നു, ഇനി ആറാം സ്ഥാനക്കാർക്കും പ്ലേ ഓഫ് കളിക്കാം

Newsroom

Sahal Blasters
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ പ്ലേ ഓഫ് സിസ്റ്റത്തിൽ കാര്യമായ മാറ്റം വരുന്നു. ഇതുവരെ പ്ലേ ഓഫിൽ ആദ്യ നാലു സ്ഥാനക്കാർ ആയിരുന്നു കളിച്ചു പോന്നത്. ഒന്നാം സ്ഥാനക്കാർ നാലാം സ്ഥാനക്കാരെയും രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാനക്കാരെയും പ്ലേ ഓഫിൽ നേരിടുന്നത് ആയിരുന്നു രീതി. ഇനി അടുത്ത സീസൺ മുതൽ ഇതാകില്ല സ്ഥിതി. ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നവർക്ക് വരെ പ്ലേ ഓഫിൽ കളിക്കാൻ ആകും.

ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നവർ നേരിട്ട് സെമി ഫൈനലിലേക്ക് യോഗ്യത നേടും. മൂന്ന് മുതൽ ആറ് വരെ സ്ഥാനത്ത് വരുന്നവർ പ്ലേ ഓഫ് കളിച്ച് സെമിയിലേക്ക് യോഗ്യത നേടണം. മൂന്നാം സ്ഥാനക്കാർ ആറാം സ്ഥാനക്കാരെയും നാലാം സ്ഥാനക്കാർ അഞ്ചാം സ്ഥാനക്കാരെയും ആകും പ്ലേ ഓഫിൽ നേരിടുക. പ്ലേ ഓഫ് ഒറ്റ പാദം മാത്രമെ ഉണ്ടാകു. ടേബിളിൽ ഉയർന്ന സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാകും പ്ലേ ഓഫ് മത്സരം നടക്കുക. സെമി ഫൈനലുകൾ ഹോം ആൻഡ് എവേ ആയി രണ്ട് പാദമായി തന്നെ നടക്കും.