സാഫ് കപ്പ് ഫൈനലിൽ ഇന്ത്യ കിരീടം ലക്ഷ്യമിട്ട് ഇന്ന് കുവൈറ്റിനെ നേരിടുകയാണ്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്ത്യയും കുവൈറ്റും ഒരോ ഗോൾ വീതം അടിച്ച് സമനിലയിൽ നിൽക്കുന്നു. ഇന്ന് കണ്ടീരവ സ്റ്റേഡിയത്തിൽ കുവൈറ്റ് ആണ് മികച്ച രീതിയിൽ തുടങ്ങിയത്. 16ആം മിനുട്ടിൽ ഒരു മികച്ച നീക്കത്തിലൂടെ അൽ ഖൽദി കുവൈറ്റിന് ലീഡ് നൽകി. ഇന്ത്യയെ തുടക്കത്തിൽ ഈ ഗോൾ സമ്മർദ്ദത്തിൽ ആക്കി.
ഇതിനു പിന്നാലെ ഇന്ത്യക്ക് ഒരു നല്ല അവസരം ലഭിച്ചിരുന്നു എങ്കിലും ഛേത്രിയുടെ ഷോട്ട് ലക്ഷ്യത്തിൽ എത്തിയില്ല. കുവൈറ്റിന്റെ പരുക്കൻ ടാക്ടിക്സുകൾ ഇന്ത്യയുടെ സ്വാഭാവിക നീക്കങ്ങൾ പലതും പകുതിക്ക് അവസാനിക്കാൻ കാരണം ആയി. പരിക്ക് കാരണം ആദ്യ പകുതിയിൽ ഇന്ത്യക്ക് അൻവലിയെ നഷ്ടമായതും ഇന്ത്യക്ക് തിരിച്ചടിയായി. അൻവർ അലിക്ക് പകരം മെഹ്താബ് കളത്തിൽ ഇറങ്ങി.
38ആം മിനുട്ടിൽ ഇന്ത്യൻ നടത്തിയ ഒരു മനോഹര നീക്കം സമനില ഗോളിൽ കലാശിച്ചു. ആശിഖ് കുരുണിയൻ തുടങ്ങിയ അറ്റാക്ക് ഛേത്രിയിലക്കും ഛേത്രിയിൽ നിന്ന് സഹലിലേക്ക് സഹലിൽ നിന്ന് ചാങ്തെയിലേക്കും വൺ ടച്ച് പാസിലൂടെ ഒഴുകി. ചാങ്തയുടെ ടച്ച് ഗോളായും മാറി. ഇന്ത്യ അടുത്ത കാലത്ത് നേടിയ ഏറ്റവും മികച്ച ഗോളായിരുന്നു ഇത്. സ്കോർ 1-1.