ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായുള്ള അപേക്ഷ ക്ഷണിച്ചു

Newsroom

പരിശീലക സ്ഥാനത്ത് നിന്ന് ഇഗോർ സ്റ്റിമാചിനെ പുറത്താക്കിയ ഇന്ത്യൻ ഫുട്ബോൾ ടീം പുതിയ പരിശീലകനായുള്ള അപേക്ഷ ക്ഷണിച്ചു. ഇന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് എ ഐ എഫ് എഫ് അപേക്ഷ ക്ഷണിച്ചത്. സീനിയർ ടീമിനെയും അണ്ടർ 23 ടീമിനെയും പരിശീലിപ്പിക്കാനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പരിശീലകന് ആവശ്യമായ യോഗ്യതകളും അദ്ദേഹത്തിന്റെ ദൗത്യവും എ ഐ എഫ് എഫ് ഒരു കുറിപ്പിൽ വ്യക്തമാക്കി.

ഇന്ത്യ 24 06 19 03 40 01 200

2026ലെ ഏഷ്യൻ ഗെയിംസും പിന്നീട് വരുന്ന ലോകകപ്പ് യോഗ്യതയും എല്ലാം പുതിയ പരിശീലകന്റെ ദൗത്യം ആകും. അവസാന അഞ്ചു വർഷമായി സ്റ്റിമാച് ആയിരുന്നു ഇന്ത്യയുടെ പരിശീലകൻ. ലോകകപ്പ് യോഗ്യത റൗണ്ടിന്റെ മൂന്നാം ഘട്ടത്തിലേക്ക് ഇന്ത്യക്ക് എത്താൻ ആകാതിരുന്നതോടെയാണ് എ ഐ എഫ് എഫ് സ്റ്റിമാചിനെ പുറത്താക്കിയത്. ഇപ്പോൾ പുറത്താക്കിയതുമായി ബന്ധപ്പെട്ട് സ്റ്റിമാചും ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനും തമ്മിൽ നിയമ പോരാട്ടം നടക്കുകയാണ്. ഇതിനിടയിൽ ആണ് പുതിയ പരിശീലകനായുള്ള അന്വേഷം ഇന്ത്യ തുടങ്ങിയിരിക്കുന്നത്.