ഗവൺമെന്റ് അനുമതിയില്ല, ഇന്ത്യൻ ഫുട്ബോൾ ടീമിന് ഏഷ്യൻ ഗെയിംസ് നഷ്ടമാകും

Newsroom

ഒരിക്കൽ കൂടെ ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഏഷ്യൻ ഗെയിംസിന് അയക്കണ്ട എന്ന നിലപാട് എടുത്തിരിക്കുകയാണ് കായിക മന്ത്രാലയം. ഏഷ്യയിലെ മികച്ച 8 ടീമുകളിൽ ഒന്നാണെങ്കിൽ മാത്രമെ ഏത് ഇനമായാലും ഏഷ്യൻ ഗെയിംസിന് അയക്കണ്ടൂ എന്നാണ് കായിക മന്ത്രാലയത്തിന്റെ മാനദണ്ഡം. ഇതിൽ വരാത്തതിനാൽ ആണ് ഇന്ത്യൻ ഫുട്ബോൾ ടീമിന് തുടർച്ചയായി രണ്ടാം തവണയും ഏഷ്യൻ ഗെയിംസ് നഷ്ടമാകാൻ പോകുന്നത്.

ഇന്ത്യ 2023 06 C82e34d2 38de 46b0 Baf5 7bc5652496b3 Indian Football

സെപ്തംബർ 23 മുതൽ ഒക്ടോബർ 8 വരെ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ കളിക്കാൻ ഒരുങ്ങുക ആയിരുന്നു ഇന്ത്യൻ ഫുട്ബോൾ ടീം. ദേശീയ സീനിയർ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് ഇതിനായി അണ്ടർ 23 ടീമിനന്റെ ചുമതല എടുക്കുമെന്നും ഉറപ്പായിരുന്നു. ഏഷ്യൻ ഗെയിംസിലെ ഫുട്ബോളിൽ അണ്ടർ-23 ടീമിനെ ആണ് അണിനിരത്തേണ്ട്. പരമാവധി മൂന്ന് സീനിയർ താരങ്ങൾക്ക് മാത്രമെ ടീമിൽ ഇടം ഉണ്ടാകൂ.

നിലവിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ കീഴിലുള്ള രാജ്യങ്ങളിൽ 18-ാം സ്ഥാനത്താണ് ഇന്ത്യ. എങ്കിലും ഇന്ത്യൻ ഫുട്ബോൾ ടീമിന് ഇളവ് നൽകണം എന്ന് കായിക മന്ത്രാലയത്തോട് അഭ്യർത്ഥിക്കുമെന്ന് എഐഎഫ്എഫ് അറിയിച്ചു.