ഇന്ത്യക്ക് തിരിച്ചടി, ജോർദാനെതിരെ സുനിൽ ഛേത്രിയില്ല

- Advertisement -

ജോർദാനെതിരെയുള്ള ഇന്ത്യയുടെ സൗഹൃദ മത്സരത്തിൽ ബെംഗളൂരു എഫ്.സി താരം സുനിൽ ഛേത്രി കളിക്കില്ല. ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിനിടെയേറ്റ പരിക്കാണ് ഛേത്രിക്ക് തിരിച്ചടിയായത്. താരത്തിന്റെ ആംഗിളിനാണ് പരിക്ക്. നവംബർ 17 നടക്കുന്ന മത്സരത്തിൽ ഛേത്രി കളിക്കില്ലെന്ന് ഗോൾ.കോം ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തിനിടയിലാണ് ഛേത്രിക്ക് പരിക്കേറ്റത്. പരിക്കേറ്റെങ്കിലും സുനിൽ ഛേത്രി മത്സരം മുഴുവൻ കളിച്ചിരുന്നു. ഛേത്രിയുടെ പരിക്ക് ഗുരുതരമല്ലെങ്കിലും ഏഷ്യ കപ്പ് മുൻപിൽ കണ്ടുകൊണ്ട് താരത്തെ കളിപ്പിച്ച് കൊണ്ട് റിസ്ക് എടുക്കാൻ ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ തയ്യാറാവില്ല. ഈ സീസണിൽ ബെംഗളൂരു എഫ്.സിക്ക് വേണ്ടി അഞ്ച് മത്സരങ്ങൾ കളിച്ച ഛേത്രി നാല് ഗോളുകളും നേടിയിട്ടുണ്ട്.

ഇന്നലത്തെ കേരള ബ്ലാസ്റ്റേഴ്‌സ് – ഗോവ മത്സരത്തോടെ ഇന്ത്യൻ സൂപ്പർ ലീഗിന് 10 ദിവസത്തെ ഇടവേള ലഭിക്കും. ഈ ഇടവേള കഴിഞ്ഞതിനു ശേഷം നവംബർ 22നാണ് എഫ്.സി ഗോവക്കെതിരെ ബെംഗളൂരുവിന്റെ മത്സരം.

Advertisement