ഇന്ത്യൻ അണ്ടർ 23 ടീമിന് ഓസ്ട്രേലിയയിൽ തോൽവി

- Advertisement -

ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ അണ്ടർ 23 ടീമിന് തോൽവി. ഓസ്‌ട്രേലിയൻ എ ലീഗ് ടീമായ സിഡ്‌നി എഫ് സിയാണ് ഇന്ത്യൻ ടീമിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്. ആദ്യ പകുതിയുടെ 37മത്തെ മിനുട്ടിലാണ് സിഡ്‌നി എഫ് സി ആദ്യ ഗോൾ നേടിയത്. അലക്സ് ബ്രോസ്ഖ് ആയിരുന്നു ഗോൾ സ്‌കോറർ.

തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ സിഡ്‌നി എഫ് സി ലീഡ് ഇരട്ടിയാക്കി. ആദം ലി ഫോൻഡ്രെയാണ് ഗോൾ നേടിയത്. മത്സരം അവസാനിക്കാൻ 4 മിനിറ്റ് ബാക്കി നിൽക്കെ ട്രെന്റ് ബുഹാജിയാർ മൂന്നാമത്തെ ഗോളും നേടി സിഡ്‌നി എഫ് സിയുടെ വിജയമുറപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തിലും ഇന്ത്യൻ ടീം പരാജയം രുചിച്ചിരുന്നു. സെപ്റ്റംബറിൽ നടക്കുന്ന സാഫ് കപ്പിന് മുന്നോടിയായിട്ടാണ് ഇന്ത്യൻ ടീം പരിശീലന മത്സരങ്ങൾ കളിക്കുന്നത്.

 

Advertisement