പെനാൾട്ടിയിൽ ഇന്ത്യക്ക് ജയം, ഗ്രൂപ്പിൽ രണ്ടാം സ്ഥാനം, പക്ഷെ U23 ഏഷ്യൻ കപ്പ് യോഗ്യത ഇല്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യൻ ഇന്ന് കിർഗിസ്ഥാന് എതിരെ ഗോൾ രഹിത സമനില നേടി എങ്കിലും ഫൈനൽ റൗണ്ടിന് യോഗ്യത നേടാൻ ആയില്ല. കിർഗിസ്താന് എതിരെ വിജയിച്ച് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ആണ് ഇന്ത്യ ആഗ്രഹിച്ചത് എങ്കിലും സമനില കൊണ്ട് ഇന്ത്യക്ക് തൃപ്തിപ്പെടേണ്ടി വന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഒമാനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ട് യു എ ഇ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഒന്ന സ്ഥാനം നേടുന്നവരും മികച്ച നാലു രണ്ടാം സ്ഥാനക്കാരും ആണ് അണ്ടർ 23 ഏഷ്യൻ കപ്പിന് യോഗ്യത നേടുക.

ഇന്ത്യയും കിർഗിസ്താനും 4 പോയിന്റുമായി നിൽക്കുന്നതിനാൽ ഇരു ടീമുകളിൽ ആര് രണ്ടാം സ്ഥാനം എടുക്കും എന്ന് തീരുമാനിക്കാൻ പെനാൾട്ടി ഷൂട്ടൗട്ട് വേണ്ടി വന്നു. ഗോൾ ഡിഫറൻസും, അടിച്ച ഗോളും വഴങ്ങിയ ഗോളും ഒക്കെ തുല്യമായതിനാൽ ആണ് അപൂർവ്വമായ രീതിയിൽ പെനാൾട്ടിയിലൂടെ രണ്ടാം സ്ഥാനം നിർണയിച്ചത്. പെനാൾട്ടി ഷൂട്ടൗട്ട് ഇന്ത്യ 4-3ന് ജയിച്ച് രണ്ടാം സ്ഥാനം ഉറപ്പിച്ചു. എന്നാൽ ഗ്രൂപ്പിലെ നാലാം സ്ഥാനക്കാർക്ക് എതിരെയുള്ള പോയിന്റ് കൂട്ടില്ല എന്നതിനാൽ ഇന്ത്യക്ക് മികച്ച രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടാനും ആവില്ല. നാലാമത് ഫിനിഷ് ചെയ്ത ഒമാനെതിരായ ഫലം കണക്കാക്കതിനാൽ മികച്ച രണ്ടാം സ്ഥാനക്കാരുടെ പട്ടികയിൽ ഇന്ത്യക്ക് ആകെ ഒരു പോയിന്റ് മാത്രമെ ഉള്ളൂ. ഇതിനകം തന്നെ ഇന്ത്യയെക്കാൾ പോയിന്റുള്ള നാലു ടീമുകൾ ആ പട്ടികയിൽ ഉണ്ട്.