അഫ്ഗാനെ നേരിടാൻ ഇന്ത്യ താജികിസ്താനിൽ

2022 ഫിഫാ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നാലാമത്തെ മത്സരം കളിക്കാനായി ഇന്ത്യ താജിക്കിസ്ഥാനിൽ എത്തി. നാളെ അഫ്ഗാനിസ്ഥാനെയാണ് ഇന്ത്യ നേരിടേണ്ടത്. നീണ്ട യാത്രക്ക് ഒടുവിലാണ് ഇന്ത്യ ഇന്ന് താജികിസ്താനികെ ദുഷൻബെയിൽ എത്തിയത്. അഫ്ഗാൻ ഇവിടെയാണ് ഹോം മത്സരങ്ങൾ കളിക്കുന്നത്. വളരെ പ്രതികൂലമായ കാലാവസ്ഥയും പിച്ചുമാണ് ഇന്ത്യക്ക് ദുഷാമ്പെയിൽ ലഭിച്ചിരിക്കുന്നത്.

ഗ്രൂപ്പിലെ ഇന്ത്യയുടെ നാലാം മത്സരമാണ് ഇത്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് സമനിലയും ഒരു തോൽവിയുമായി 2 പോയിന്റ് ആണ് ഇന്ത്യക്ക് ഇപ്പോൾ ഉള്ളത്. ആദ്യ വിജയമാകും ഇന്ത്യ നാളെ ലക്ഷ്യമിടുക. പക്ഷെ പ്രതികൂല കാലാവസ്ഥയും ആർട്ടിഷൽ ടർഫും ഇന്ത്യക്ക് വിനയായേക്കും.

Previous articleസിന്ധുവിനും പ്രണോയ്‍യിക്ക് ജയം, സൈനയും സമീര്‍ വര്‍മ്മയും ആദ്യ റൗണ്ടില്‍ പുറത്ത്
Next article“ഷകിബും തമീമും ഇല്ലാത്തത് ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം കഠിനം”