2024 AFC U-20 വനിതാ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ സിംഗപ്പൂരിനെതിരെ ഇന്ത്യക്ക് വൻ വിജയം. 2024 എഎഫ്‌സി അണ്ടർ-20 വനിതാ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സിംഗപ്പൂരിനെ 7-0ന് തകർത്ത് ഇന്ത്യ തുറക്കം ഗംഭീരമാക്കി. വിയറ്റ്നാമിലെ Việt Trì സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ തുടക്കം മുതൽ ആക്രമണ ഫുട്ബോൾ കളിക്കുന്നതാണ് കണ്ടത്.
കളി തുടങ്ങി ഏഴു മിനിറ്റിനുള്ളിൽ സ്‌ട്രൈക്കർ അപൂർണ്ണ നർസാരിയിലൂടെ ഇന്ത്യ ആദ്യ ഗോൾ നേടി. ഇതു മുതൽ ഇന്ത്യൻ ടീം നിയന്ത്രണം ഏറ്റെടുത്തു. നാല് മിനിറ്റിനുള്ളിൽ കേരള ബ്ലാസ്റ്റേഴ്സ് താരം മറ്റൊരു ഗോളു കൂടെ നേടി. ഇതിനിടയിൽ സുമതി കുമാരി പത്താം മിനിറ്റിൽ ഗോൾ നേടുന്നതും കാണാൻ ആയി. പിന്നീട് 17-ാം മിനിറ്റിലും 31-ാം മിനിറ്റിലുമായി അനിത് കുമാരി ഇന്ത്യക്കായി രണ്ട് ഗോളുകൾ നേടി. ഒറോണും ഒരു ഗോൾ നേടി
രണ്ടാം പകുതിയിൽ സിംഗപ്പൂർ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം ശക്തമായി തുടർന്നു. 89-ാം മിനിറ്റിൽ കാജൾ ഡിസൂസ മത്സരത്തിന്റെ അവസാന ഗോൾ നേടിയതോടെ ഇന്ത്യയുടെ വിജയം പൂർത്തിയായി. ഇനി 9ആം തീയതി നടക്കുന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്തോനേഷ്യയെ നേരിടും.