അഭിമാന നിമിഷം!! റയൽ മാഡ്രിഡിനെ സമനിലയിൽ പിടിച്ച് ഇന്ത്യൻ യുവനിര

Newsroom

Picsart 23 05 03 22 34 53 866
Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡിനെ സമനിലയിൽ പിടിച്ച് ഇന്ത്യൻ അണ്ടർ 17 ടീം. ഇന്ന് മാഡ്രിഡിൽ നടന്ന സൗഹൃദ മത്സരത്തിൽ 6 ഗോളുകൾ പിറന്നപ്പോൾ 3-3 എന്ന സമനിലയിലാണ് കളി അവസാനിച്ചത്. ഇന്ന് 37ആം മിനുട്ടിൽ അരെവാളോയുടെ ഗോളിൽ റയൽ ലീഡ് എടുത്തു. നിമിഷനേരം കൊണ്ട് ശാശ്വത് ഇന്ത്യക്ക് സമനില നൽകി. ആദ്യ പകുതി 1-1 എന്ന് അവസാനിച്ചു.

Picsart 23 05 03 22 35 35 311

രണ്ടാം പകുതിയിൽ 49ആം മിനുട്ടിൽ റാൾട്ടെയിലൂടെ ഇന്ത്യ ലീഡ് എടുത്തു. ആ ലീഡിൽ ഇന്ത്യക്ക് അധിക നേരം തുടരാൻ ആയില്ല. 52ആം മിനുട്ടിൽ സാഞ്ചെസിന്റെ സ്ട്രൈക്ക് റയലിന് സമനില നൽകി. സ്കോർ 2-2. 69ആം മിനുട്ടിൽ സാഞ്ചെസിന്റെ രണ്ടാം ഗോളിൽ റയൽ ലീഡ് എടുത്തു. സ്കോർ 3-2. അവസാന നിമിഷം വരെ ആ ലീഡ് തുടർന്നു. ഇഞ്ച്വറി ടൈമിൽ ഗാംഗ്തയുടെ ഫിനിഷിൽ ഇന്ത്യ സമനില കണ്ടെത്തി.

ഇന്ത്യയുടെ സ്പെയിനിലെ നാലാം സൗഹൃദ മത്സരമായിരുന്നു ഇത്. 2 മത്സരങ്ങൾ ഇന്ത്യ ജയിച്ചപ്പോൾ ഒരു കളി പരാജയപ്പെടുകയും ഒരു കളി സമനിലയിൽ ആവുകയും ചെയ്തു.