കൊറോണ വൈറസ് പ്രശ്നം ഇന്ത്യൻ കായിക രംഗത്തെയും ബാധിക്കുന്നു. ഇന്ത്യയുടെ ഇനി നടക്കാൻ ബാക്കിയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ മാറ്റിവെക്കും എന്നാണ് റിപ്പോർട്ടുകൾ. ഈ മാസം അവസാനം നടക്കേണ്ട ഖത്തറിനെതിരായ മത്സരം ഉൾപ്പെടെ നാല് യോഗ്യതാ മത്സരങ്ങളും മാറ്റിവെച്ചേക്കും. ഇതിന്റെ ഔദ്യോഗിക അറിയിപ്പ് ഉടൻ വരും. മാർച്ച് 26നായിരുന്നു ഇന്ത്യ ഖത്തർ പോരാട്ടം നടക്കേണ്ടിയിരുന്നത്.
ഖത്തറിനെതിരായ മത്സരവും മാർച്ച് 31ന് നടക്കേണ്ട താജികിസ്താന്‍ എതിരായ മത്സരവും, ജൂണിൽ നടക്കുന്ന അഫ്ഗാൻ, ബംഗ്ലാദേശ് മത്സരങ്ങളും മാറ്റും. ഇന്ത്യയുടെ മാത്രമല്ല എ എഫ് സി നടത്തുന്ന മാർച്ചിലെയും ജൂണിലെയും എല്ലാ യോഗ്യതാ മത്സരങ്ങളും മാറ്റാൻ ആണ് തീരുമാനം. ഒക്ടോബറിലും നവംബറിലും ആകും ഇനി ഈ മത്സരങ്ങൾ നടക്കുക.