ലോകകപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിനായുള്ള ഇന്ത്യൻ ഇലവൻ പ്രഖ്യാപിച്ചു. ഖത്തറിനെ നേരിടുന്നതിനായുള്ള ഇലവനാണ് സ്റ്റിമാച് പ്രഖ്യാപിച്ചത്. പനി ബാധിച്ച സുനിൽ ഛേത്രി ടീമിനൊപ്പം ഇല്ല. മലയാളി താരം ആഷിഖ് കുരുണിയൻ ആദ്യ ഇലവനിൽ നിന്ന് പുറത്തായപ്പോൾ സഹൽ ആദ്യ ഇലവനിൽ എത്തി. അനസും ആഷിഖിനൊപ്പം ബെഞ്ചിൽ ആണ് ഉള്ളത്.
ടീം;
ഗുർപ്രീത്, മന്ദർ റാവു, ആദിൽ, ജിങ്കൻ, ബെഹ്കെ, റൗളിംഗ്, സഹൽ, നിഖിൽ, താപ, ഉദാന്ത, മൻവീർ