നവംബറിലെ രാജ്യാന്തര മത്സരങ്ങളുടെ ഇടവേളയിൽ നടക്കുന്ന ഇന്ത്യയുടെ ജോർദാനെതിരായ സൗഹൃദ മത്സരത്തിനുള്ള സാധ്യതാ ടീം സ്റ്റീഫൻ കോൺസ്റ്റന്റൈൻ പ്രഖ്യാപിച്ചു. 30 അംഗ സാധ്യതാ ടീമാണ് കോൺസ്റ്റന്റൈൻ പ്രഖ്യാപിച്ചിരുക്കുന്നത്. മലയാളി താരങ്ങളായ അനസ് എടത്തൊടികയും, ആഷിക് കുരുണിയനും ടീമിൽ ഇടം നേടിയിട്ടുണ്ട്. മികച്ച ഫോമിലുള്ള ജംഷദ്പൂർ താരം സൂസൈരാജിനെ ഇത്തവണയും കോൺസ്റ്റന്റൈൻ ടീമിലേക്ക് ക്ഷണിച്ചില്ല.
നവംബർ 17ന് ജോർദാനിൽ വെച്ചാകും മത്സരം നടക്കുക. കിംഗ് അബ്ദുള്ള സ്റ്റേഡിയം മത്സരത്തിന് വേദിയാകും. ഇപ്പോൾ ഫിഫ റാങ്കിംഗിൽ 110ആം സ്ഥാനത്ത് ഉള്ള ടീമാണ് ജോർദാൻ. ഏഷ്യാ കപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ഈ സൗഹൃദ മത്സരം കളിക്കുന്നത്. നവംബർ 11 മുതൽ ഇന്ത്യൻ സാധ്യതാ ടീം പരിശീലനം ആരംഭിക്കും.
GOALKEEPERS: Gurpreet Singh Sandhu, Amrinder Singh, Vishal Kaith, Arindam Bhattacharjya.
DEFENDERS: Pritam Kotal, Nishu Kumar, Sarthak Golui, Sandesh Jhingan, Anas Edathodika, Salam Ranjan Singh, Subhasish Bose, Narayan Das, Jerry Lalrinzuala.
MIDFIELDERS: Udanta Singh, Nikhil Poojary, Pronay Halder, Rowllin Borges, Anirudh Thapa, Jackichand Singh, Vinit Rai, Germanpreet Singh, Halicharan Narzary, Ashique Kuruniyan, Bikash Jairu.
FORWARDS: Sunil Chhetri, Jeje Lalpekhlua, Sumeet Passi, Farukh Choudhary, Balwant Singh, Manvir Singh.