അണ്ടർ 19 സാഫ് കപ്പ് സെമി ഫൈനലിൽ ഇന്ത്യ നേപ്പാളിനെ തോൽപ്പിച്ചു. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ഇന്ത്യയുടെ വിജയം. നിശ്ചിത സമയത്ത് മത്സരം 1-1 എന്ന നിലയിൽ ആയിരുന്നു മത്സരം. കളി തുടർന്ന് പെനാൾട്ടിയിലേക്ക് എത്തി. ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിന് ഇന്ത്യ വിജയിച്ച് ഫൈനലിലേക്ക് മുന്നേറി.
മത്സരത്തിന്റെ 26ആം മിനുട്ടിൽ സാഹിൽ കുർഷിദിന്റെ ഗോൾ ആയിരുന്നു ഇന്ത്യക്ക് ലീഡ് നൽകിയത്. ആ ലീഡ് ഇന്ത്യ 74ആം മിനുട്ട് വരെ നിലനിർത്തി. എന്നാൽ 74ആം മിനുട്ടിൽ സമിർ തമാംഗിലൂടെ സമനില കണ്ടെത്താൻ നേപ്പാളിനായി. തുടർന്നാണ് കളി ഷൂട്ടൗട്ടിൽ എത്തിയത്. ഇനി ഫൈനലിൽ പാകിസ്താൻ ആകും ഇന്ത്യയുടെ എതിരാളികൾ. ഭൂട്ടാനെ തോൽപ്പിച്ച് ആണ് പാകിസ്താൻ ഫൈനലിൽ എത്തിയത്.