ഇന്ന് സൗഹൃദ മത്സരത്തിൽ മാൽഡീവ്സിനെ നേരിട്ട ഇന്ത്യക്ക് അനായാസ വിജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യയുടെ മികച്ച അറ്റാക്കിംഗ് ഫുട്ബോൾ ആണ് കാഴ്ചവെച്ചത്. പരിശീലകൻ മനോലോയുടെ കീഴിലെ ഇന്ത്യയുടെ ആദ്യ ജയമാണിത്.

തുടക്കം മുതൽ നല്ല അവസരങ്ങൾ ഇന്ത്യ സൃഷ്ടിച്ചു. വിരമിക്കൽ പിൻവലിച്ച് എത്തിയ ഛേത്രിക്ക് തുടക്കത്തിൽ അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടെത്താൻ ആയില്ല.
34ആം മിനുറ്റിൽ ഒരു കോർണറിലൂടെ ആണ് ഇന്ത്യ ലീഡ് എടുത്തത്. കോർണർ നല്ലൊരു ഹെഡറിലൂടെ രാഹുൽ ബെകെ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-0. രണ്ടാം പകുതിയിൽ മറ്റൊരു സെറ്റ് പീസിൽ നിന്ന് ഇന്ത്യ ലീഡ് ഇരട്ടിയാക്കി. ഇത്തവണ മഹേഷ എടുത്ത കിക്ക് ലിസ്റ്റൺ കൊളാസോ ആണ് ലക്ഷ്യത്തിൽ എത്തിച്ചത്.
75ആം മിനുറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയും ഗോൾവല കുലുക്കി. ഛേത്രിയുടെ 95ആം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.
ഇനി ഇന്ത്യ മാർച്ച് 25ന് എഷ്യൻ കപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും