ബെംഗളൂരു: 2025 ജനുവരി 2-ന് പദുക്കോൺ-ദ്രാവിഡ് സെൻ്റർ ഫോർ സ്‌പോർട്‌സ് എക്‌സലൻസിൽ നടന്ന രണ്ടാം ഫിഫ സൗഹൃദ മത്സരത്തിൽ മാലിദ്വീപിനെതിരെ 11-1 എന്ന സ്കോറിന് ഇന്ത്യൻ സീനിയർ വനിതാ ടീം തോൽപ്പിച്ചു. അരങ്ങേറ്റക്കാരിയായ ഫോർവേഡ് ലിംഗ്‌ഡെക്കിം ആയിരുന്നു കളിയിലെ താരം. അവളുടെ നാല് ഗോളുകൾ (12′, 16′, 56’, 59’) ഇന്ത്യക്ക് കരുത്തായി.
കോച്ച് ജോക്കിം അലക്‌സാണ്ടേഴ്‌സൺ ലൈനപ്പിൽ ഇന്ന് കാര്യമായ മാറ്റങ്ങൾ വരുത്തി. മാലിദ്വീപ് ക്യാപ്റ്റൻ ഹവ്വ ഹനീഫയുടെ സെൽഫ് ഗോളിനൊപ്പം കാജോൾ ഡിസൂസ, പൂജ, സിബാനി ദേവി, ഖുമുഖം ഭൂമിക ദേവി എന്നിവരും ഇന്ന് ഇന്ത്യക്ക് ആയി വല കണ്ടെത്തി.
സൗഹൃദമത്സരത്തിലെ മാലിദ്വീപിൻ്റെ ഏക ഗോൾ നേടിയത് മറിയം റിഫ ആയിരുന്നു.