ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് മലേഷ്യക്ക് എതിരെ

Newsroom

ഇന്ന് ഇന്ത്യൻ ഫുട്ബോൾ ടീം മെർദേക കപ്പിൽ ഇറങ്ങും. 22 വർഷത്തിനു ശേഷമാണ് ഇന്ത്യ മെർദേക കപ്പിൽ കളിക്കുന്നത്‌‌. ഇന്ന് വൈകിട്ട് 6.30നാകും മത്സരം. കളി തത്സമയം യൂറോസ്പോർടിലും ഇന്ത്യൻ ഫുട്ബോൾ ഫേസ്ബുക്ക് പേജ് വഴിയും കാണാം. യുദ്ധം കാരണം അവസാന നിമിഷം ഫലസ്തീൻ മെർദേക്ക കപ്പിൽ നിന്ന് പിന്മാറിയതിനാൽ മൂന്ന് ടീമുകൾ മാത്രമെ ടൂർണമെന്റിൽ ഉള്ളൂ.

ഇന്ത്യ 23 07 05 11 09 01 129

ഇന്ത്യ,താജിക്കിസ്ഥാൻ, മലേഷ്യ എന്നീ മൂന്ന് ടീമുകൾ നോക്കൗട്ട് രീതിയിൽ കളിച്ച് ആര് കിരീടം നേടുമെന്ന് തീരുമാനിക്കും. ഇന്ത്യ ഇന്ന് ക്വാലാലംപൂരിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ മലേഷ്യയെ നേരിടും. ഈ മത്സരത്തിലെ വിജയികൾ ഒക്ടോബർ 17ന് ഫൈനലിൽ താജിക്കിസ്ഥാനുമായി കളിക്കും.

Schedule:

October 13: Malaysia vs India, 6:30 PM IST
October 17: Malaysia/India vs Tajikistan, 6:30 PM IST