ഒരു വർഷം ആയി ജയം ഇല്ല, ഒരു ജയം തേടി ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് മലേഷ്യക്ക് എതിരെ

Newsroom

ഇന്ന് ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീം മലേഷ്യയെ നേരിടും. ഇത് ഇരുവരും തമ്മിലുള്ള 33-ാം മത്സരമാണ്. ഇരു ടീമുകളും മുൻ ഏറ്റുമുട്ടലുകളിൽ നിന്ന് 12 വീതം ജയം നേടിയിട്ടുണ്ട്. 2023-ലെ മെർദേക്ക കപ്പ് സെമി ഫൈനലിൻ്റെ പുനരാവിഷ്‌കാരമാണ് ഈ മത്സരം, അന്ന് മലേഷ്യ 4-2ന് ജയിച്ചിരുന്നു.

1000729210

പുതിയ പരിശീലകൻ മനോലോ മാർക്വേസിൻ്റെ കീഴിലെ ആദ്യ ജയവും അവസാന ഇരു വർഷത്തിലെ ആദ്യ ജയവുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. , പൗ മാർട്ടിയുടെ നേതൃത്വത്തിലുള്ള മലേഷ്യ, ചൈനീസ് തായ്‌പേയ്, ലാവോസ് എന്നിവയ്‌ക്കെതിരായ വിജയങ്ങൾ ഉൾപ്പെടെ മികച്ച പ്രകടനമാണ് സമീപകാലത്ത് നടത്തിയിട്ടുള്ളത്.

സ്‌പോർട്‌സ് 18-ലും ജിയോ സിനിമയിലും ആരാധകർക്ക് മത്സരം തത്സമയം കാണാം. രാത്രി 7.30നാണ് മത്സരം.