ഹോങ്കോങിനെയും തോൽപ്പിച്ച് ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം

Newsroom

Picsart 24 02 24 21 57 53 804
Download the Fanport app now!
Appstore Badge
Google Play Badge 1

ടർക്കിഷ് വനിതാ കപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം വിജയം. ഹോങ്കോങ്ങിനെ നേരിട്ട ഇന്ത്യ ഇന്ന് 2-0 ന് പരാജയപ്പെടുത്തി. ആദ്യ മത്സരത്തിൽ ഇന്ത്യ എസ്റ്റോണിയയെ പരാജപ്പെടുത്തിയിരുന്നു. ഇതോടെ ഇന്ത്യ തങ്ങളുടെ ആദ്യ അന്താരാഷ്ട്ര കിരീടം നേടുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ്.

ഇന്ത്യ 24 02 24 21 58 18 659

ഇന്ത്യ മുമ്പ് അഞ്ച് തവണ സാഫ് കപ്പും മൂന്ന് തവണ സാഫ് ഗെയിംസ് സ്വർണവും നേടിയിട്ടുണ്ട്, എന്നാൽ രണ്ട് യൂറോപ്യൻ ടീമുകൾ പങ്കെടുക്കുന്ന തലത്തിൽ ഉള്ള ഒരു അന്താരാഷ്ട്ര ടൂർണമെന്റിൽ കിരീടം നേടിയിട്ടില്ല. ആദ്യ മത്സരത്തിൽ ഇന്ത്യ 4-3ന് ആയിരുന്നു ഇന്ത്യ എസ്തോണിയയെ പരാജയപ്പെടുത്തിയത്.

അഞ്ജു തമാംഗും സൗമ്യ ഗുഗുലോത്തും നേടിയ ഗോളുകളാണ് ഇന്ത്യക്ക് ഇന്ന് മൂന്ന് പോയിൻ്റ് നൽകിയത്. രണ്ട് കളികളിൽ നിന്ന് ഇപ്പോൾ ആറ് പോയിൻ്റുമായി ഇന്ത്യ ഇപ്പോൾ രണ്ടാമത് നിൽക്കുകയാണ്. ചൊവ്വാഴ്ച നടക്കുന്ന അവസാന മത്സരത്തിൽ ഇന്ത്യ കൊസോവോയെ നേരിടും. ആ മത്സരം ജയിച്ചാൽ ഇന്ത്യക്ക് കിരീടം നേടാൻ ആകും.

കൊസോവോ രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്.