ഏഷ്യൻ ഗെയിംസ് ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രേലിയയെ നേരിടുന്ന ഇന്ത്യ ആദ്യ പകുതി അവസാനിക്കുമ്പോൾ ഓസ്ട്രേലിയക്ക് ഒപ്പം നിൽക്കുന്നു. വമ്പന്മാരായ ഓസ്ട്രേലിയയോട് ഗോൾ രഹിത സമനിലയിൽ നിൽക്കുകയാണ് ഇന്ത്യ. മികച്ച ഡിഫൻസീഫ് പ്രകടനം ഇന്ത്യ ആദ്യ പകുതിയിൽ കാഴ്ചവെച്ചു.
ഇന്ത്യ ഇന്ന് വളരെ മികച്ച രീതിയിലാണ് മത്സരം ആരംഭിച്ചത്. ഓസ്ട്രേലിയക്ക് പന്ത് നൽകി കൗണ്ടറിൽ ഓസ്ട്രേലിയയെ പരീക്ഷിക്കുക ആയിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ഇടതു വിങ്ങിൽ ചാങ്തെയുടെ രണ്ട് നല്ല മികച്ച റണ്ണുകൾ കാണാൻ ആയി. മത്സരത്തിന്റെ 15ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന് വന്ന ക്രോസിൽ നിന്ന് ചേത്രിയുടെ ഹെഡർ ചെറിയ വ്യത്യാസത്തിൽ ആണ് പുറത്ത് പോയത്.
ഓസ്ട്രേലിയയുടെ ആദ്യ നല്ല അവസരം വന്നത് 21ആം മിനുട്ടിൽ ആയിരുന്നു. ഗുർപ്രീതിന്റെ ഒരു പിഴവാണ് ഓസ്ട്രേലിയക്ക് അവസരം നൽകിയത്. ഓസ്ട്രേലിയ ആ അവസരം മുതലെടുക്കാത്തത് ഇന്ത്യക്ക് ഭാഗ്യമായി. കളി പുരോഗമിക്കുന്നതോടെ ഓസ്ട്രേലിയക്ക് കൂടുതൽ അവസരങ്ങൾ കിട്ടാനായി. അവർക്ക് നിരവധി സെറ്റ് പീസുകൾ ലഭിച്ചു.