തായ്ലൻഡിലെ നോന്താബുരി സ്റ്റേഡിയത്തിൽ നടന്ന 2026 സാഫ് (SAFF) വനിതാ ഫുട്സാൽ ചാമ്പ്യൻഷിപ്പിൽ നേപ്പാളിനെ ഒന്നിനെതിരെ എട്ട് ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ ടീം കരുത്തറിയിച്ചു. നാല് ഗോളുകൾ നേടിയ ദിതി കനുങ്കോയാണ് ഇന്ത്യയുടെ വിജയശിൽപി
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ (4, 4, 13, 15 മിനിറ്റുകളിൽ) ദിതി തന്റെ നാല് ഗോളുകളും പൂർത്തിയാക്കി ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. റിതിക സിംഗ് ഇരട്ട ഗോളുകൾ (22, 37 മിനിറ്റുകളിൽ) നേടിയപ്പോൾ നിഷ്ക പ്രകാശ് (8), ഖുശ്ബു സരോജ് (24) എന്നിവർ ഓരോ ഗോൾ വീതവും സംഭാവന ചെയ്തു. നേപ്പാളിനായി മനീഷ ഥാപ്പ മഗർ എട്ടാം മിനിറ്റിൽ ഏക ആശ്വാസ ഗോൾ നേടി.
കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനോടേറ്റ തോൽവിയിൽ നിന്ന് അതിശക്തമായ തിരിച്ചുവരവാണ് ഇന്ത്യൻ ടീം നടത്തിയത്.









